2009, നവംബർ 23, തിങ്കളാഴ്‌ച

ഗ്ലോബല്‍ മീറ്റ്‌ - മെല്‍ബണ്‍

ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ നവംബര്‍ 22 -ന് മെല്‍ബണില്‍ നടത്തിയ ഗ്ലോബല്‍ മീറ്റില്‍ സംവിധായകന്‍ ലാല്‍ ജോസ്, സിനിമ താരം കാവ്യാ മാധവന്‍, പിന്നണി ഗായിക റിമി ടോമി,പ്രതീപ്, കോമഡി താരങ്ങളായ സാജു കൊടിയന്‍, കലഭവന്‍ ഷാനവാസ്‌, തോമസ്‌ ചാഴികാടന്‍ എം എല്‍ എ, വി ഡി സതീശന്‍ എം എല്‍ എ, എന്നിവര്‍ പങ്കെടുത്തു.
5 മണിക്ക് കീസ്ബ്രോ ഓഡിടോറിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. റിമി ടോമി അവതരിപ്പിച്ച ഗാനമേളയും, സജു കൊടിയന്‍ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും പ്രേക്ഷക പ്രീതി നേടി. റിമി ടോമി തന്നോടൊപ്പം ഡാന്‍സ് കളിക്കുവാന്‍ പ്രേക്ഷകരെ ക്ഷണിച്ചു. കുട്ടികളും മുതിരന്നവരും അടക്കം വളരെ പേര്‍ റിമിയോടൊപ്പം വേദിയില്‍ ആടിത്തിമിര്‍ത്തു. സജി കൊടിയന്‍ എമിരേറ്റ്സ് വിമാനത്തിലെ അറബി അറിയിപ്പുകള്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചു. ആമിനതാത്ത, ഐഡിയ സ്റ്റാര്‍ സിങ്ങര്‍, സിനിമ നടന്മാരും രാഷ്ട്രീയക്കാരും തമ്മില്‍ ഉള്ള ശബ്ദ സാമ്യം മുതലായ തമാശകള്‍ സിനിമാല ടീം അവതരിപ്പിച്ചു. മെല്‍ബണിലെ കുട്ടികളുടെ സിനിമാടിക് ഡാന്‍സ് ഉണ്ടായിരുന്നു. വേദിയുടെ പുറകു വശത്ത് ഭക്ഷണം ഒരുക്കിയിരുന്നു. താരതമ്യേന നല്ല ഭക്ഷണം ആയിരുന്നു. പരിപാടികള്‍ എല്ലാം തന്നെ സമയത്ത് തുടങ്ങുകയും, വളരെ നാന്നായി നടത്തുകയും ചെയ്തു. "ഓസ്ട്രല്യന്‍ പ്രവാസി" എന്ന പേരില്‍ ഏഷ്യാനെറ്റില്‍ ഡിസംബര്‍ 22 മുതല്‍ തുടങ്ങുവാന്‍ പോകുന്ന പരിപാടിയുടെ ഉദ്ഘാടനവും, ഡെമോ വീഡിയോ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ