2009, നവംബർ 23, തിങ്കളാഴ്‌ച

മെല്‍ബണ്‍ പള്ളിയില്‍ തിരുന്നാള്‍


സെന്‍റ് തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ വി. തോമസ്ലീഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ നവംബര്‍ 29-ന് ബോക്സ്‌ ഹില്‍ സെന്‍റ് പാസ്കല്‍ പള്ളിയില്‍.

രാവിലെ സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യ കമ്മീഷന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യ കാര്‍മ്മികന്‍ ആയി വിശുദ്ധ കുര്‍ബാന. ഉച്ച കഴിഞ്ഞു അനുഗ്രഹ പ്രഭാഷണവും "ഹോളി ഫാമിലി" എന്നാ മാഗസിന്‍ പ്രകാശനവും. വൈകുന്നേരം ഇടവകാങ്ങങ്ങളുടെ കലാ പരിപാടികള്‍. രാവിലെ കേരളീയ ചെണ്ട മേളം ഉണ്ടായിരിക്കുന്നതാണ്.

ഗ്ലോബല്‍ മീറ്റ്‌ - മെല്‍ബണ്‍

ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ നവംബര്‍ 22 -ന് മെല്‍ബണില്‍ നടത്തിയ ഗ്ലോബല്‍ മീറ്റില്‍ സംവിധായകന്‍ ലാല്‍ ജോസ്, സിനിമ താരം കാവ്യാ മാധവന്‍, പിന്നണി ഗായിക റിമി ടോമി,പ്രതീപ്, കോമഡി താരങ്ങളായ സാജു കൊടിയന്‍, കലഭവന്‍ ഷാനവാസ്‌, തോമസ്‌ ചാഴികാടന്‍ എം എല്‍ എ, വി ഡി സതീശന്‍ എം എല്‍ എ, എന്നിവര്‍ പങ്കെടുത്തു.
5 മണിക്ക് കീസ്ബ്രോ ഓഡിടോറിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. റിമി ടോമി അവതരിപ്പിച്ച ഗാനമേളയും, സജു കൊടിയന്‍ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും പ്രേക്ഷക പ്രീതി നേടി. റിമി ടോമി തന്നോടൊപ്പം ഡാന്‍സ് കളിക്കുവാന്‍ പ്രേക്ഷകരെ ക്ഷണിച്ചു. കുട്ടികളും മുതിരന്നവരും അടക്കം വളരെ പേര്‍ റിമിയോടൊപ്പം വേദിയില്‍ ആടിത്തിമിര്‍ത്തു. സജി കൊടിയന്‍ എമിരേറ്റ്സ് വിമാനത്തിലെ അറബി അറിയിപ്പുകള്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചു. ആമിനതാത്ത, ഐഡിയ സ്റ്റാര്‍ സിങ്ങര്‍, സിനിമ നടന്മാരും രാഷ്ട്രീയക്കാരും തമ്മില്‍ ഉള്ള ശബ്ദ സാമ്യം മുതലായ തമാശകള്‍ സിനിമാല ടീം അവതരിപ്പിച്ചു. മെല്‍ബണിലെ കുട്ടികളുടെ സിനിമാടിക് ഡാന്‍സ് ഉണ്ടായിരുന്നു. വേദിയുടെ പുറകു വശത്ത് ഭക്ഷണം ഒരുക്കിയിരുന്നു. താരതമ്യേന നല്ല ഭക്ഷണം ആയിരുന്നു. പരിപാടികള്‍ എല്ലാം തന്നെ സമയത്ത് തുടങ്ങുകയും, വളരെ നാന്നായി നടത്തുകയും ചെയ്തു. "ഓസ്ട്രല്യന്‍ പ്രവാസി" എന്ന പേരില്‍ ഏഷ്യാനെറ്റില്‍ ഡിസംബര്‍ 22 മുതല്‍ തുടങ്ങുവാന്‍ പോകുന്ന പരിപാടിയുടെ ഉദ്ഘാടനവും, ഡെമോ വീഡിയോ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

2009, നവംബർ 22, ഞായറാഴ്‌ച

മലയാളി കാത്തോലിക് സൊസൈറ്റി ക്രിസ്മസ് ആഘോഷം


വിക്ടോറിയ കാത്തോലിക് അസോസിയേഷന്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും കാരോളും ഡിസംബര്‍ 27 ഞായറാഴ്ച മെല്‍ബണ്‍ ടൌണ്‍ ഹള്ളില്‍ വെച്ച് വൈകുന്നേരം ആറു മുതല്‍ പത്ത് വരെ നടത്തുന്നതാണ്. ഇതൊരു മള്‍ടി കള്‍ചര്‍ ക്രിസ്മസ് ആഘോഷം ആണ്.

മലയാളി വിദ്യാര്ധികളുടെ വിസ കൂടുതല്‍ കര്‍ശനമാക്കി

സമീപ കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഓസ്ട്രേലിയയിലേക്കുള്ള വിദ്യാര്‍ഥി വിസ വളരെ കര്‍ശനമാക്കി. മലയാളി വിദ്യാര്‍ഥികളെയും ഇത് ബാധിക്കും. അമ്പത് പേര്‍ അപ്ലൈ ചെയ്‌താല്‍ അതില്‍ പത്ത് പേര്‍ക്കാണ് വിസ കിട്ടുന്നത്. ഡല്‍ഹിയില്‍ നിന്നും നേരിട്ട് ഒരു ടെലെഫോണിക് ഇന്‍റെര്‍വ്യൂ കൂടെ ഉണ്ട് ഇപ്പോള്‍.

ഓസ്ട്രേലിയ - കൂടുതല്‍ കുടിയേറ്റം ഇനിയും വേണം.

ഇപ്പോളും ഓസ്ട്രേലിയ-ല്‍ വിതക്ത തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്നു. 2025-ആകുമ്പോലേക്കും 1.4 മില്യന്‍ തൊഴിലാളികള്‍ എങ്കിലും വേണ്ടി വരും എന്നാണ് കണക്കുകള്‍.

ഇന്ത്യന്‍ വിദ്യാര്‍ഥിയെ ആക്രമിച്ച ഓസ്ട്രലിയാണ് ശിക്ഷ

ഇന്ത്യന്‍ വിദ്യാര്‍ഥിയായ ജല്‍വിന്ധര്‍ സിംഗ്-നെ ആക്രമിച്ച ഓസ്ട്രല്യന്‍ പൌരനു മെല്‍ബണ്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. വര്‍ക്ക്‌ പ്ലേസ് ഫുച്ചര്‍ ആണ് ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണ്മാനില്ല

ഗ്ലെന്‍ ഐറിസില്‍ താമസിക്കുന്ന ദീപക് കുമാര്‍ ചൌധരി എന്നാ ഇന്ത്യന്‍ വിദ്യാര്‍ഥിയെ നവംബര്‍ 4 മുതല്‍ കാണ്മാനില്ല. മറ്റു സഹപാഠികളുടെ പരാതി പ്രകാരം വിക്ടോറിയ പോലീസ് കേസ് എടുത്തു.

ഗ്ലോബല്‍ മലയാളി - ഗ്ലോബല്‍ മീറ്റ്‌ മെല്‍ബണില്‍


ഗ്ലോബല്‍ മലയാളി അസോസിയേഷന്‍ ആഗോള സംഗമം മെല്‍ബണില്‍ നവംബര്‍ 22 ഞായറാഴ്ച മെല്‍ബണ്‍ കീസ് ബറോ ഓഡിടോറിയത്തില്‍. സംവിധായകന്‍ ലാല്‍ ജോസ്, കാവ്യാ മാധവന്‍, റിമി ടോമി, ജോസ്കോ ചെയര്‍മാന്‍ ടോണി, സജു കൊടിയന്‍ എന്നിവര്‍ പങ്കെടുക്കും.

വിക്ടോറിയ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം

മലയാളി അസോസിയേഷന്‍ ഈ വര്ഷം ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് മെല്‍ബണ്‍ മോര്‍ഡിയ ലോക കമ്മ്യൂണിറ്റി സെന്റെറില്‍ നടക്കും. വൈകുന്നേരം 5 മണിക്ക് പരിപാടികള്‍ ആരംഭിക്കും.